കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് വി.എസ്

single-img
25 November 2017

നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ജനങ്ങളുടെ ആശങ്കയുടെ പേരില്‍ കയ്യേറ്റങ്ങള്‍ സംരക്ഷിക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കുറിഞ്ഞി ഉദ്യാനത്തിന്റെ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകരുതെന്നും സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കരുതെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.

ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് വിഎസ് നിലപാട് വ്യക്തമാക്കി കത്ത് നല്‍കിയത്.