തീവണ്ടിയിലെ പീഡകനെ കുറിച്ച് യുവാവിന്റെ പോസ്റ്റ് വൈറലാവുന്നു

single-img
25 November 2017

ട്രെയിന്‍ യാത്രയില്‍ സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ട്രെയിനില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ കയ്യോടെ പിടികൂടിയ സംഭവത്തെ കുറിച്ചുള്ള ഷംസുദ്ദീന്‍ അലി എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇക്കാര്യത്തിന് അടിവരയിടുന്നതാണ്. സോഷ്യല്‍ മീഡിയയിലും ഈ സംഭവം വൈറലായിട്ടുണ്ട്. കൈയില്‍ തോര്‍ത്ത് കെട്ടിയ നിലയിലാണ് വീഡിയോയില്‍ പ്രതിയുള്ളത്.

കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് തെണ്ടിത്തരം കാണിച്ചു. ഇയാളൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമൊക്കെയായി തീരുന്നത്. ഇന്നുച്ചക്കുണ്ടായ സംഭവം അവരോടൊപ്പം യാത്രയിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ വിവരിക്കുന്നുവെന്ന് പറഞ്ഞ് യാസര്‍ അലി വയനാടും ഈ പോസ്റ്റ് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതോടെ നിരവധി പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തും വിഷയം ചര്‍ച്ചചെയ്തും രംഗത്തെത്തിയിട്ടുള്ളത്. ഞാനും ഭാര്യയും എന്റെ പെങ്ങളും അളിയനും കൂടി ഒരു യാത്ര പോയി വരുകയായിരുന്നു എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കര്‍ണാടകയിലെ ബൈന്ദൂര്‍ കഴിഞ്ഞ ഉടനെ ഒരു ഞരമ്പ് രോഗി തന്റെ കണ്മുന്‍പില്‍ വെച്ച് പെങ്ങളെ കയറിപ്പിടിച്ചെന്നും പിന്നെ ഒരു അരമണിക്കൂര്‍ ഞാനും അളിയനും അവനെ കൊകാര്യം ചെയ്‌തെന്നും പറയുന്നു.

പോലീസില്‍ ഏല്‍പ്പിക്കാന്‍ ഇരിക്കുകയായിരുന്നു ഇയാളെ എന്നും എന്നാല്‍ തൊട്ടടുത്ത ബോഗിയില്‍ തന്റെ ഭാര്യയും പെണ്‍കുട്ടിയും ഇരിക്കുന്നുണ്ടെന്നും വെറുതെ വിടണമെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ അവരെ വിളിപ്പിച്ചു. ആ സ്ത്രീ എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു.

മദ്യത്തിന്റെ പുറത്ത് ചെയ്തു പോയതാണെന്ന് അവന്റെ ഭാര്യക്ക് മുന്‍പില്‍ കരഞ്ഞു പറഞ്ഞതോടെ അവനെ വെറുതെ വിടാന്‍ പെങ്ങളും നിര്‍ബന്ധിച്ചു. അവസാനം അവന്റെ ഭാര്യയുടെ മുന്‍പില്‍ വെച്ച് പെങ്ങളോട് മാപ്പു പറഞ്ഞതോടെ അവനെ വിട്ടയക്കുകയായിരുന്നെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മഹാരാഷ്ട്രയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന തിരുവനന്തപുരത്തുകാരനായ സുരേഷ് മാത്യു എന്നയാളാണ് മദ്യ ലഹരിയില്‍ ട്രെയിനില്‍ പ്രശ്‌നമുണ്ടാക്കിയത്. അതേസമയം ടിടി വന്നു ചോദിച്ചറിഞ്ഞപ്പോള്‍ അവനെ വെറുതെ വിട്ടതാണെന്നും ഞങ്ങള്‍ക്ക് കംപ്ലൈന്റ്‌റ് ഇല്ലെന്നും പറഞ്ഞു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകളോട് തെമ്മാടിത്തരം ചെയ്യാന്‍ ധൈര്യപ്പെടുന്ന അവസ്ഥയില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളുടെ കാര്യം വളരെ കഷ്ടമായിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു. എല്ലാവരും കരുതിയിരിക്കുക, ഒന്നിനെയും വെറുതെ വിടാതിരിക്കുക. നിയമത്തിനു വിട്ടാല്‍ ഇവന്മാരൊക്കെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി ഇറങ്ങി വരുമെന്നും മാക്‌സിമം വേദനയാക്കി വിടണമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കുടുംബസമേതം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന എന്‍റെ പെങ്ങളെ അന്യനാട്ടില്‍ വെച്ച് ഒരു മലയാളി കള്ളും കുടിച്ച് വന്ന് …

Posted by Yasar Ali Waynad on Friday, November 24, 2017