ടീച്ചര്‍ വഴക്ക് പറഞ്ഞതിനെ തുടർന്ന് 4 വിദ്യാർത്ഥിനികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

single-img
25 November 2017

ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ നാല് വിദ്യാര്‍ത്ഥികളാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. ടീച്ചര്‍ വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യയെന്നാണ് നിഗമനം.

രേവതി, ശങ്കരി, ദീപ എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. മനീഷ എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. അരക്കോണം പണപ്പാക്കം സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണിവർ.

ആരക്കോണം ഡി.എസ്.പി എസ്. കുത്തലിംഗം, റാണിപെത് ഡി.എസ്.പി വിജയകുമാർ, അവലൂർ എസ്.എെ സത്യലിംഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പഠനസംബന്ധമായ വിഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികളുടെ മാതാപിതാക്കളെ സ്‌കൂളിൽ കൊണ്ടു വരാൻ അദ്ധ്യാപകർ ആവശ്യപ്പെട്ടിരുന്നെന്നും ഇതിനെ തുടർന്നാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് സംശയിക്കുന്നു.