നടി ജ്യോതികക്കെതിരെ പൊലീസ് കേസെടുത്തു

single-img
25 November 2017

നാച്ചിയാര്‍ സിനിമയിലെ വിവാദ ഡയലോഗുമായി ബന്ധപ്പെട്ട് നടി ജ്യോതികയ്ക്കും സംവിധായകന്‍ ബാലക്കുമെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ സ്വദേശി രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. നാച്ചിയാര്‍ സിനിമയില്‍ ജ്യോതിക അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറഞ്ഞ ഡയലോഗാണ് വിവാദമായത്.

ഡയലോഗ് സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജന്‍ പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ വിവാദത്തില്‍ നടി ജ്യോതികയോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.