ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അടുത്ത ഷോക്ക്: ഗുജറാത്ത് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപി എട്ടുനിലയില്‍ പൊട്ടി

single-img
25 November 2017


ഗുജറാത്ത് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് കനത്ത പരാജയം. ഇടത് വിദ്യാര്‍ത്ഥി സഖ്യം, ബാപ്‌സ, എന്‍എസ്‌യു ഐ, ഒബിസി വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നിവര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സ്വതന്ത്രര്‍ക്ക് പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് എബിവിപി തകര്‍ന്നടിഞ്ഞത്.

വിവിധ സംഘടനകളിലായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രരാണ് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലെ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ സ്റ്റഡീസ് എന്നിവിടങ്ങളിലടക്കം വന്‍ ഭൂരിപക്ഷത്തിലാണ് എബിവിപിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

സംസ്ഥാനത്തെ ക്യാംപസുകളില്‍ നിന്നും എബിവിപിയുടെ സ്വാധീനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഭിന്നാഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുകയും അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന എബിവിപിയുടെ പ്രവര്‍ത്തനങ്ങളോട് വിദ്യാര്‍ത്ഥികള്‍ ജനാധിപത്യപരമായി മറുപടി നല്‍കുന്നതിന്റെ തുടക്കമാണ് ഈ വിജയമെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എബിവിപിയുടെ പരാജയം ബിജെപിക്കും വലിയ തിരിച്ചടിയാണ് നല്‍കുന്നത്.