ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി: രണ്ടു മരണം

single-img
24 November 2017

ഉത്തർപ്രദേശിൽ വാസ്കോഡ ഗാമ – പട്ന എക്സ്പ്രസ് പാളം തെറ്റി. രണ്ടു പേർ മരിച്ചു. എട്ടുപേർക്കു പരുക്കേറ്റു. പുലർച്ചെ 4.18 ഓടെയാണു സംഭവം. വാസ്‌ക്കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസിന്റെ 13 കോച്ചുകളാണ് മണിക്പുര്‍ ജംഗ്ഷന് സമീപം പാളം തെറ്റിയത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.