തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു; ഏഴു പേര്‍ക്ക് പരിക്ക്

single-img
24 November 2017

തിരുവനന്തപുരം മാരായമുട്ടത്ത് പാറമട ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. സേലം സ്വദേശിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പലരുടെയും നില ഗുരുതരമാണ്. പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആറിലധികം പേര്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇവരില്‍ അഞ്ചു പേരെ പുറത്തെടുത്തിട്ടുണ്ട്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നെയ്യാറ്റിന്‍ക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്വാറിയില്‍ വാഹനം ഓടിക്കുന്നയാളാണ് മരിച്ചതെന്നാണ് വിവരം.

.