Categories: gulf

സൗദി അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചേക്കും

സൗദി അറേബ്യ അടുത്ത വര്‍ഷം മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചേക്കും. ടൂറിസം, ദേശീയ പൈതൃക കമ്മീഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സൗദിയിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് എളുപ്പമാക്കുന്നതിനാണ് ടൂറിസ്റ്റ് വീസ അനുവദിക്കുന്നത്.

നിലവില്‍ സന്ദര്‍ശക, ഉംറ, ഹജ് വീസകളും ഫാമിലി, ബിസിനസ് വിസകളും മാത്രമാണ് നല്‍കുന്നത്. ഈ ശ്രേണിയില്‍ ഇനി ടൂറിസ്റ്റ് വിസകള്‍ കൂടി ഉള്‍പ്പെടും. വിസാ നടപടികള്‍ എളുപ്പമാക്കുന്നതിനായി ഓണ്‍ലൈന്‍ വീസാ സംവിധാനം ഏര്‍പെടുത്തും.

ഇതോടെ വീസയ്ക്കായി എംബസികളെ ആശ്രയിക്കേണ്ടിവരില്ലെന്നും വ്യക്തമാക്കുന്നു. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. അവധിക്കാലം ചെലവഴിക്കാന്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസികളെ ആഭ്യന്തര ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികളും ആവിഷ്‌കരിക്കും.

വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് ആവശ്യമായ ഹോട്ടലുകളും ഗതാഗതവും അടക്കം ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ സൗദിയിലുണ്ട്. മേഖലയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ശൃംഖലയും സൗദിയിലാണെന്ന് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

Share
Published by
Evartha Editor

Recent Posts

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയില്‍ ചേരുന്നു

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പുറപ്പെടുവിച്ച ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ അസീമാനന്ദയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ച എന്‍.ഐ.എ…

32 mins ago

മത്സരത്തിനിടെ കാര്‍ത്തികിനും ഫഖര്‍ സമാനുമെതിരെ കമന്ററി ബോക്‌സില്‍ ഇരുന്ന്‌ ആഞ്ഞടിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്, പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ഏഷ്യാകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയും…

48 mins ago

പായ്‌വഞ്ചിയില്‍ ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടു

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍. താന്‍ സുരക്ഷിതനാണെന്നും…

1 hour ago

പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരില്‍ സിനിമയെ കൊല്ലരുത്: അപേക്ഷയുമായി ഒമര്‍ ലുലു

"പ്രിയ എന്ന് പറയുന്ന ഒരാള്‍ മാത്രമല്ല ഈ സിനിമയില്‍ അഭിനയിക്കുന്നത്. വേറെയും ധാരാളം പുതുമുഖങ്ങള്‍ ഉണ്ട്. അത് മാത്രമല്ല പണം മുടക്കുന്ന ഒരു നിര്‍മാതാവ് ഇതിന് പിന്നിലുണ്ട്.…

1 hour ago

ജീപ്പ് കോമ്പസിന്റെ ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയിൽ പുറത്തിറങ്ങി

പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്‍ഷന്‍ നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച്…

2 hours ago

കേരളത്തിൽ 25-ന് നാലു ജില്ലകളില്‍ ‘യെല്ലോ അലര്‍ട്ട്’

കേരളത്തിൽ 25-ന് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡിഷയിൽ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ’ ചുഴലിക്കാറ്റിന്റെ ഫലമായാണ് ഇത്. 25-ന്…

2 hours ago

This website uses cookies.