പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം

single-img
24 November 2017

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം നടക്കും. സമ്മേളനം അടുത്തമാസം പതിനഞ്ച് മുതല്‍ ജനുവരി അഞ്ച് വരെ ചേരും. പതിനാല് ദിവസമായിരിക്കും സമ്മേളനം. സാധാരണ നവംബറില്‍ ചേരാറുള്ള ശീതകാല സമ്മേളനം, ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈകിപ്പിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

ഇനിയും പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് പ്രതിപക്ഷ നീക്കം. പ്രവാസികളുടെ വോട്ടവകാശം, മുത്തലാഖ് വഴി വിവാഹ മോചനം നേടുന്നതിനെതിരെയുള്ള നിയമം, ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി എന്നീ ബില്ലുകള്‍ സഭ പരിഗണിക്കും.

അമിത് ഷായുടെ മകന്‍ ജയ് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൗര്യ ദോവല്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍, റഫാല്‍ വിമാനക്കരാറിലെ പാളിച്ചകള്‍ എന്നിവ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കും എന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സഭ ചേരുന്നത് വൈകിപ്പിച്ചത്.