നടന്‍ കമലഹാസനെതിരെ കേസ് എടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം

single-img
24 November 2017

ചെന്നൈ: തീവ്രവാദ പരാമര്‍ശത്തില്‍ തമിഴ് സൂപ്പര്‍ താരം കമലഹാസനെതിരെ കേസെടുക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശം. കേസ് എടുക്കാനുള്ള ഗുരുതര കുറ്റകൃത്യം കമലഹാസന്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് നടപടിയെടുക്കാനാണ് ചെന്നൈ സിറ്റി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കമലഹാസന്‍ ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തിയെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കമലഹാസന്‍ ഒരു മാസികയില്‍ എഴുതിയ ലേഖനം സാമൂദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.