റോഡ് മുറിച്ച് കടക്കുന്ന ആനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമം: യുവാവിനെ ആന ചവിട്ടിക്കൊന്നു

single-img
24 November 2017


പശ്ചിമ ബംഗാളിലെ ജല്‍പയ്ഗൂരി ജില്ലയിലെ ലതാഗൂരി വനത്തില്‍ ആയിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനിടെ യുവാവ് വാഹനത്തില്‍ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാറില്‍ നിന്നിറങ്ങിയയുടനെ യുവാവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ആനയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 15 മിനുട്ടോളം ആക്രമണം നടത്തിയ ശേഷം ആന കാട്ടില്‍ മറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ജല്‍പയ്ഗൂരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സാദിഖ് റഹ്മാനാണ് മരിച്ചത്.

അതേസമയം, ഈ മേഖലയില്‍ കാട്ടാനകള്‍ സ്ഥിരമായി റോഡ് മുറിച്ച് കടക്കാറുണ്ടെന്നും ഈ സമയത്ത് ആരും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാറില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ലംഘിച്ച് സാദിഖ് പുറത്തിറങ്ങിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും അവര്‍ വിശദീകരിക്കുന്നു.