മാസ് ലുക്കില്‍ മമ്മൂട്ടി: പ്രതീക്ഷയോടെ മെഗാസ്റ്റാര്‍

single-img
23 November 2017

മെഗാസ്റ്റാര്‍ മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാസ്റ്റര്‍പീസിന്റെ ടീസര്‍ പുറത്ത്. ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നായ മാസ്റ്റര്‍പീസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമെന്നാണ് സൂചന.

കാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിൽ കൊളേജ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. മാസ് ലുക്കിലാണ് ടീസറില്‍ മമ്മൂട്ടിയുള്ളത്. മുകേഷ്, സുനില്‍ സുഗത എന്നിവരും ടീസറിലുണ്ട്. പുലിമുരുകന്‍ എന്ന തകര്‍പ്പന്‍ ഹിറ്റിന് ശേഷം ഉദയ്കൃഷ്ണ രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവാണ്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.