കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടും; ഫാഫീസ് സയിദിന്റെ വീഡിയോ പുറത്ത്

single-img
23 November 2017

ഇസ്ലാമാബാദ്: കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്ന് വ്യക്തമാക്കുന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയിദിന്റെ വീഡിയോ പുറത്ത്. പാക്കിസ്ഥാന്റെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സയിദിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഞാന്‍ കാശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. അതിന് എന്നെയും സമൂഹത്തേയും സഹായിക്കണമെന്നാണ് ദൈവത്തോട് പ്രാര്‍ഥിക്കുന്നതെന്നും എന്റെ മോചനത്തിനെതിരെ ഇന്ത്യ നടത്തിയ ശ്രമങ്ങളെല്ലാം പാഴായെന്നും സയിദ് വീഡിയോയില്‍ വ്യക്തമാക്കുണ്ട്.