ശശികലയ്ക്ക് തിരിച്ചടി; രണ്ടില ചിഹ്നം പളനിസാമിക്ക് തന്നെ

single-img
23 November 2017

ന്യൂഡല്‍ഹി: അണ്ണാ ഡി.എ.കെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയ്ക്ക് വേണ്ടിയുള്ള അവകാശത്തര്‍ക്കത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് ജയം. ചിഹ്നം പളനിസാമി വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യകത്മാക്കി.

അണ്ണാ ഡി എം കെ എന്ന പേരും ഒ പി എസ്- ഇ പി എസ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് വി.കെ.ശശികല-ദിനകരന്‍ പക്ഷവും കമ്മിഷനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ.നഗര്‍ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ചിഹ്നം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തത്.

എടപ്പാടി വിഭാഗവും മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും തമ്മിലായിരുന്നു തര്‍ക്കം. എന്നാല്‍, പിന്നീട് ഇവര്‍ ലയിക്കുകയും ശശികല പക്ഷം ചിഹ്നത്തിനായി അവകാശം ഉന്നയിക്കുകയുമായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചിഹ്നം മരവിപ്പിച്ചിരുന്നു.