തന്റെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് മലയാളത്തിലെ സീരിയല്‍ നടി;പൊട്ടിക്കരഞ്ഞ് നടി അജിന മേനോൻ

single-img
23 November 2017


സമൂഹ മാധ്യമങ്ങളിലൂടെ തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി നടി അജിന മേനോന്‍. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ തന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്റെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് അജീന ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയത്.

ചതിച്ച സുഹൃത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ അംഗമാണെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും നടി അജിനാ മേനോന്‍ പറയുന്നു. ഭര്‍ത്താവുമായി അകന്നുകഴിഞ്ഞ തൃശൂര്‍ സ്വദേശിനിയായ നടി കോഴിക്കോട്ടുകാരനായ യുവാവിനൊപ്പം എറണാകുളത്തായിരുന്നു താമസം. ഇയാള്‍ കൊടും ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിന ആരോപിക്കുന്നു. തന്റെ മറ്റൊരു കൂട്ടുകാരിയുമായി ചേര്‍ന്നാണ് യുവാവ് താന്‍ വസ്ത്രം മാറ്റുന്ന വീഡിയോ തന്റെതന്നെ മൊബൈലില്‍ പകര്‍ത്തി അവരുടെ മൊബൈലിലേക്ക് അയയ്ക്കുകയായിരുന്നു.

അടുപ്പമുണ്ടായിരുന്ന സമയത്ത് തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ കൂട്ടുകാരി തമാശയ്‌ക്കെന്നു പറഞ്ഞ് പകര്‍ത്തി. താന്‍ അറിയാതെ തന്റെ ഫോണില്‍ തന്നെയാണ് ഇവര്‍ ഇതു പകര്‍ത്തിയത്. തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയത് അറിഞ്ഞപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യിച്ചിരുന്നു. എന്നാല്‍
പിന്നീട് അവര്‍ അവരുടെ മൊബൈലില്‍ നിന്നും വീഡിയോ റിക്കവര്‍ ചെയ്ത് എടുക്കുകയായിരുന്നു.

യുവാവ് കൊടും ക്രിമിനലാണെന്നും നടി ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിനാ മേനോന്‍ പറയുന്നു. കൊച്ചിയില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തുകയാണെന്നും നടി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ സിനിമ സീരിയലുകളില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വലയില്‍ വീഴ്ത്തുന്നതെന്നും വലയില്‍ വീണാല്‍ മയക്കു മരുന്ന് നല്‍കി പീഡിപ്പിക്കുമെന്നും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുമെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇവര്‍ നടത്തിയത്.

സുഹൃത്ത് കോഴിക്കോട്ട് ഒരു ഹോട്ടല്‍ ആക്രമണകേസില്‍ പ്രതിയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചതിന് തന്നോട് വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും അജിനാമേനോന്‍ പറയുന്നു. ഇവര്‍ക്ക് കൂട്ടായി മറ്റൊരാളുമുണ്ട്. ഇവര്‍ മൂന്നുപേരും കാരണം ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഞാന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവരായിരിക്കുമെന്നും അജിന പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നു. മേനോന്‍ മേനോന്‍ എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റു ചെയ്യപ്പെട്ടത്.

ഇവര്‍ക്കെതിരെ താന്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. കുറ്റവാളികളായ ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണമെന്നും നടി അഭ്യര്‍ഥിക്കുന്നുണ്ട്. ഇവരുടെ ചതിയില്‍ ആരും വീഴരുതെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.