തേന്‍കുറിശ്ശിയില്‍ നിന്നും ഒടിയന്‍ മാണിക്യന്‍; വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍ 

single-img
23 November 2017

ആരാധകരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ലൊക്കേഷനില്‍നിന്നും വീണ്ടുമൊരു സര്‍പ്രൈസുമായി മോഹന്‍ലാല്‍. പാലക്കാട്ടെ തേന്‍കുറിശ്ശിയില്‍ സിനിമയുടെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷൂട്ടിംഗ് വിശേഷങ്ങളും തേന്‍കുറിശ്ശിയുടെ വിശേഷങ്ങളും പങ്കുവച്ചാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഒടിയന്‍ മാണിക്യന്‍ തെങ്കുറിശിയില്‍ എത്തി എന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. മാണിക്യനും തെങ്കുറിശിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് വീഡിയോ. വര്‍ഷങ്ങള്‍ക്ക് ശേഷം മാണിക്യന്‍ തിരിച്ചെത്തിയപ്പോള്‍ തനിക്കുള്‍പ്പെടെ എല്ലാവര്‍ക്കും വയസായി എന്ന് മാണിക്യന്‍ പറയുന്നു. വ്യക്തികള്‍ക്ക് വയസായെങ്കിലും വയസാകാത്ത ചിലതുണ്ട്, അതില്‍ പ്രധാനം തെങ്കുറിശി തന്നെയാണ്.

തെങ്കുറിശിക്ക് മാത്രം ഇപ്പോഴും ചെറുപ്പമാണ്. താന്‍ അന്ന് ഇവിടെ നിന്ന് പോയപ്പോള്‍ ബാക്കി വച്ച പ്രണയത്തിനും പകയ്ക്കും ചതിക്കും പ്രതികാരത്തിനും ഒന്നും വയസായിട്ടില്ല. ഞാനെന്റെ ഓര്‍മകളിലേക്ക് മടങ്ങട്ടേ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. വീണ്ടും കാണാം, യൗവ്വനത്തിന്റെ തേജസും ഓജസുമുള്ള ആ പഴയ മാണിക്യനെ. മുപ്പതുകാരനായ മാണിക്യനായി മോഹന്‍ലാല്‍ എത്തി എന്ന് സൂചന നല്‍കുന്നതാണ് വീഡിയോ.

 

Odiyan "Manikyan" from Thenkurissi

Odiyan "Manikyan" from Thenkurissi

Posted by Mohanlal on Wednesday, November 22, 2017

ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയ’ന്റെ തിരക്കഥ ഹരികൃഷ്ണനാണ്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രകാശ് രാജ്, മഞ്ജു വാര്യര്‍ എന്നിവര്‍ മറ്റു മുഖ്യ വേഷങ്ങളില്‍ എത്തുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ‘ഒടിയ’ന്റെ കഥയ്ക്ക് അതിനനുസൃതമായ കഥാ പരിസരങ്ങള്‍ പാലക്കാട് തേന്‍കുറിശ്ശിയില്‍ പ്രശാന്ത് സൃഷ്ടിക്കുന്നുണ്ട്.