പ്രാര്‍ഥനകള്‍ വിഫലം; യുഎഇയില്‍ ഒഴുക്കില്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

single-img
22 November 2017

റാസല്‍ഖൈമ: ഖോര്‍ഫുക്കാനില്‍ മലവെള്ള പാച്ചലില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എഴുദിവസത്തെ തിരച്ചിലിനൊടുവില്‍ ഫുജൈറ ഒമാന്‍ അതിര്‍ത്തിയിലെ ഡാമിനടുത്ത് നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്.

എറണാകുളം പിറവം സ്വദേശി ആല്‍ബര്‍ട്ടിന്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനാണ് ആല്‍ബര്‍ട്ട് ജോയി ഖോര്‍ഫോക്കാനു സമീപമെത്തിയത്. എന്നാല്‍ പെട്ടന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു.

വാഹനത്തില്‍ നിന്ന് കൂട്ടുകാര്‍ ചാടി രക്ഷപെട്ടെങ്കിലും ആല്‍ബര്‍ട്ട് ഒഴുക്കില്‍പ്പെട്ടു. അബുദാബി പോലീസ് ഹെലികോപ്റ്ററില്‍ നടത്തിയ തെരച്ചിലില്‍ വാഹനം കണ്ടെത്തിയിരുന്നെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താനായിരുന്നില്ല. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബിര്‍ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് ആല്‍ബര്‍ട്ട്. ജോയിയാണ് പിതാവ്.