35 വാര അകലെ നിന്നും സ്വന്തം ഗോള്‍ പോസ്റ്റിലേക്ക് ഗോളടിച്ചു: താരത്തിന്റെ സെല്‍ഫ് ഗോള്‍ വീഡിയോ വൈറല്‍

single-img
22 November 2017

ഡച്ച് ലീഗില്‍ വിറ്റസീ ക്ലബിനായി ഇറങ്ങിയ പ്രതിരോധനിരക്കാരനായ ഫാങ്കറ്റി ഡാബോയ്ക്കാണ് അബദ്ധം പിണഞ്ഞത്. ഗോള്‍ കീപ്പറിലേക്ക് പന്ത് തിരികെ എത്തിക്കുന്നതിന് പകരം ഡാബോ പന്ത് ഉയര്‍ത്തി അടിക്കുകയായിരുന്നു. എന്നാല്‍ മുന്നേറി നില്‍ക്കുകയായിരുന്ന ഗോളി ജെറോണ്‍ ഹോവനെ നിഷ്പ്രഭനാക്കി പന്ത് വലയിലേക്ക് പതിച്ചു. മത്സരം വിറ്റസി 4-2ന് തോല്‍ക്കുകയും ചെയ്തതോടെ കളിക്കാരുടെയും ആരാധകരുടെയും പഴി മുഴുവന്‍ ഫാങ്കറ്റി ഡാബോ കേള്‍ക്കേണ്ടി വന്നു.