ബുക്കെടുക്കാനായി സ്‌കൂള്‍ ബാഗില്‍ തപ്പിയപ്പോള്‍ കിട്ടിയത് പാമ്പ്; പേടിച്ചു വിറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും: വീഡിയോ വൈറല്‍

single-img
22 November 2017

പ്രവീണ്‍ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗിലാണ് പാമ്പ് കയറിയത്. ബുക്കെടുക്കാനായി പ്രവീണ്‍ ബാഗില്‍ കയ്യിട്ടതോടെ ബാഗിനകത്ത് തണുത്തതെന്തോ കയ്യില്‍ തടഞ്ഞു. എന്താണെന്നറിയാന്‍ പുറത്തേക്കു വലിച്ചെടുത്തപ്പോഴാണ് പാമ്പാണെന്നു മനസ്സിലായത്.

ഉടനെ അലറിക്കരഞ്ഞു കൊണ്ടു പ്രവീണ്‍ പാമ്പിനെ വലിച്ചെറിഞ്ഞു. ഒപ്പം പാമ്പെന്നു പറഞ്ഞ് ഉറക്കെ നിലവിളിക്കുകയും ചെയ്തു. ഇതോടെ പ്രവീണിന്റെ ക്ലാസിലെ കുട്ടികള്‍ മാത്രമല്ല, സമീപത്തെ ക്ലാസുകളില്‍ നിന്നും കുട്ടികള്‍ ഇറങ്ങിയോടി. പുറകെ തന്നെ അധ്യാപകരും.

ഇതിനിടെയില്‍ അവിടെയിരുന്ന മറ്റൊരു ബാഗിനിടയില്‍ പാമ്പും പതുങ്ങിയിരുന്നു. ചില അധ്യാപകര്‍ ധൈര്യം സംഭരിച്ചു ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വീണ്ടും പാമ്പിനെ കണ്ടെത്തുകയായിരുന്നു. ഒടുവില്‍ പാമ്പ് പിടിത്തക്കാരെത്തിയാണ് രംഗം ശാന്തമാക്കിയത്. തെലുങ്കാനയിലെ ജഗിത്യലയിലുള്ള ലമ്പടിപള്ളി സ്‌കൂളിലാണ് സംഭവം നടന്നത്.