സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു: അപകടം മൂന്ന് മക്കളെ സ്‌കൂളിലാക്കാന്‍ പോകവെ

single-img
22 November 2017

സൗദി അറേബ്യയില്‍ കാര്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മാവൂര്‍ കൂളിമാട് സ്വദേശി എടക്കാട് ഉമ്മര്‍ ആണ് മരിച്ചത്. റിയാദിലെ ബത്ഹയില്‍ വച്ച് കാര്‍ മറിഞ്ഞാണ് അപകടം. മൂന്ന് മക്കളെ സ്‌കൂളിലാക്കാന്‍ പോയതായിരുന്നു ഉമ്മര്‍. കാറില്‍ ഉണ്ടായിരുന്ന ഉമ്മറിന്റെ 3 പെണ്‍കുട്ടികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.