തിരുവനന്തപുരം മേയര്‍ക്കെതിരെ പോലീസ് കേസെടുത്തു

single-img
22 November 2017

തിരുവനന്തപുരം: ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെതിരെ പോലീസ് കേസെടുത്തു. മേയര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെയാണ് കേസ്. പട്ടികജാതി അതിക്രമം തടയല്‍ നിയമം ഉപയോഗിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി.ജെ.പി കൗണ്‍സിലറുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ജാതിപ്പേര് വിളിച്ചുവെന്ന സിപിഎം കൗണ്‍സിലറുടെ പരാതിയില്‍ നാല് ബി.ജെ.പി അംഗങ്ങള്‍ക്ക് എതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.