ടെസ്റ്റ് റാങ്കിങില്‍ കൊഹ്‍ലി അഞ്ചാമത്: ടീം റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്​

single-img
22 November 2017

ഏകദിനത്തിലും ട്വന്റി20യിലും ഒന്നാം നമ്പർ ബാറ്റ്സ്മാനായ ഇന്ത്യൻ നായകൻ വിരാട്​ കൊഹ്‍ലി ഐസിസി ടെസ്റ്റ്​ ബാറ്റിങ്​ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ശ്രീലങ്കക്കെതിരായ ടെസ്റ്റ്​ പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിനു പിന്നാലെയാണിത്. ​നേരത്തേ ആറാം സ്ഥാനത്തായിരുന്ന കൊഹ്‍ലി ആസ്ട്രേലിയയുടെ ഡേവിഡ്​ വാർണറെ പിന്തള്ളിയാണ്​ അഞ്ചിലെത്തിയത്​.

ചേതേശ്വർ പുജാര നാലാം സ്ഥാനത്തുണ്ട്​. ആസ്ട്രേലിയൻ നായകൻ സ്റ്റീവ്​ സ്മിത്താണ്​ ഒന്നാം സ്ഥാനത്ത്​. ​ഇംഗ്ലണ്ട്​ നായകൻ ജോ റൂട്ട്​, ന്യൂസിലാൻഡ്​ താരം കെയ്ൻ വില്യംസൺ എന്നിവരാണ്​ രണ്ടും മൂന്നും സ്ഥാനത്തുള്ളത്​. ബൗളർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ​ജഡേജ മൂന്നാം സ്ഥാനത്തേക്ക്​ ഇറങ്ങി. ടീം റാങ്കിങ്ങിൽ ഇന്ത്യ 125 പോയിന്റോടെ ഒന്നാം സ്ഥാനത്ത്​ തുടരുകയാണ്​. ദക്ഷിണാഫ്രിക്കയാണ്​ (111) രണ്ടാം സ്ഥാനത്ത്​.