ഒടുവില്‍ ഹര്‍ഭജനോട് ഗാംഗുലി ക്ഷമ ചോദിച്ചു

single-img
22 November 2017

ഹര്‍ഭജന്‍ സിങ്ങ് കുടുംബത്തോടൊപ്പം സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ച ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലായതോടെ ഇന്ത്യയുടെ മുന്‍ ക്യാപ്ടനും സുഹൃത്തുമായ സൗരവ് ഗാംഗുലി ഇതിനൊരു കമന്റുമിട്ടു. എന്നാല്‍ ഇതില്‍ ഗാംഗുലിക്ക് ഒരബദ്ധം സംഭവിച്ചു.

പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ ഭാര്യ ഗീത ബസ്‌റയോടും മകള്‍ ഹിനായ ഹീറിനോടുമൊപ്പമുള്ള ചിത്രമാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്. ഇതിന് താഴെ ഗാംഗുലി കമന്റ് ചെയ്തത്, ‘ഭാജി, മകനെക്കാണാന്‍ നല്ല ഭംഗിയുണ്ട്, അവനെ സ്‌നേഹിച്ച് വളര്‍ത്തണം’ എന്നായിരുന്നു.

പക്ഷേ യഥാര്‍ത്ഥത്തില്‍ അത് ഭാജിയുടെ മകളായിരുന്നു. അബദ്ധം മനസ്സിലാക്കിയ ഗാംഗുലി അത് തിരുത്തി. തന്നോട് ക്ഷമിക്കണമെന്നും വയസ്സായി വരുന്നതിനാലാണ് ഇങ്ങിനെ അബദ്ധം പറ്റിയതെന്നുമായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

ഇതിന് ഹര്‍ഭജന്റെ മറുപടിയുമെത്തി. ‘നിങ്ങളുടെ അനുഗ്രഹത്തിന് നന്ദി ദാദ, സനയോട് എന്റെ സ്‌നേഹം അറിയിക്കുക, എത്രയും പെട്ടെന്ന ദാദായെ കാണാനകുമെന്നാണ് പ്രതീക്ഷ’.