കല്യാണം കഴിക്കാന്‍ പോകുന്ന ഭുവനേശ്വര്‍ കുമാറിനോട് ശിഖര്‍ ധവാന്‍; ഭാര്യയുടെ അടിമയാകുമോ?: കിടിലന്‍ മറുപടി നല്‍കി ഭുവിയും: വീഡിയോ വൈറല്‍

single-img
22 November 2017

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ വിവാഹം വ്യാഴാഴ്ച നടക്കാനിരിക്കെ സഹതാരം ശിഖര്‍ ധവാന്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. ഇന്ത്യ ശ്രീലങ്ക പരമ്പരയ്ക്കിടെ ഇടവേളയെടുത്താണ് ഭുവി കല്യാണത്തിനായി നാട്ടിലേക്ക് തിരിച്ചത്.

ഈ യാത്രക്ക് മുമ്പാണ് ശിഖര്‍ ധവാന്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. വീഡിയോയില്‍ ഭുവിയുമുണ്ട്. നമ്മുടെ ടീമിലൊരാള്‍ കല്ല്യാണം കഴിക്കാന്‍ പോവുകയാണ്. ഇപ്പോള്‍ എന്തു തോന്നുന്നുവെന്ന് നമുക്ക് അവനോട് ചോദിക്കാം. എന്നു പറഞ്ഞാണ് ധവാന്‍ വീഡിയോ ആരംഭിക്കുന്നത്.

ടീമിനൊപ്പമായിരുന്നതിനാല്‍ ഒരുക്കങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിട്ടില്ലെന്നും എല്ലാം വീട്ടുകാരാണ് ഒരുക്കിയിരിക്കുന്നതെന്നും പറഞ്ഞ ഭുവി അതൊക്കെ കാണാനുള്ള ആകാംഷയിലാണ് താനെന്നും ധവാന് മറുപടി നല്‍കുന്നു. ഭാര്യയുടെ അടിമയാകാന്‍ പോവുകയാണോ എന്നായി ധവാന്റെ അടുത്ത ചോദ്യം.

അതിന് മറുപടിയായി ഭുവി പറഞ്ഞത്. ഭാര്യയോടുള്ള സ്‌നേഹമാണ് അല്ലാതെ അടിമത്തമല്ല. ധവാനില്‍ നിന്നും മറ്റും താന്‍ പഠിച്ചത് വിവാഹ ജീവിതം നല്ല രസകരമായിരിക്കും എന്നാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഭവം എന്തായാലും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.