സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ്

single-img
21 November 2017

മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളിക്കേസ് അന്വേഷിച്ച ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് പരിസരത്ത് വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങളെ പ്രവേശിപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെയാണു സാധാരണ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുക. സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനു താഴെ നില്‍ക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചിരുന്നു.

എന്നാല്‍, ഇന്നു രാവിലെ മാധ്യമങ്ങള്‍ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ ഗെയ്റ്റില്‍വച്ച് തടഞ്ഞത്. എന്‍സിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി ഏറെ നിര്‍ണായകമായ റിപ്പോര്‍ട്ടാണു കമ്മിഷന്‍ സമര്‍പ്പിക്കുന്നത്.