പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പൊലീസ് പിടികൂടി

single-img
21 November 2017

പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞ ശേഷം പൊലീസിനെ ഏല്‍പിച്ചത്. സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി നടന്നിരുന്നത്.