സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മന്ത്രി തല്ലി: വീഡിയോ വൈറലായതോടെ മന്ത്രി വെട്ടില്‍

single-img
21 November 2017

കര്‍ണാടക ഊര്‍ജ മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് വിവാദത്തിലായിരിക്കുന്നത്. ബെല്‍ഗാം കോളേജില്‍ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മന്ത്രി തല്ലുകയായിരുന്നു. തല്ലുന്നതും മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍.