ഇത് രണ്ടാം ജന്മം: ട്രെയിനിനടിയില്‍പ്പെട്ട യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു: വീഡിയോ വൈറല്‍

single-img
21 November 2017

ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലെ ബന്‍കത റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15നാണ് സംഭവം നടന്നത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അടുത്ത ട്രാക്കില്‍ കൂടി വരികയായിരുന്ന ചരക്കു തീവണ്ടിയുടെ മുന്നിലേക്കാണ് വീണത്.

എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പെ ട്രെയിന്‍ അടുത്തെത്തിയിരുന്നു. എന്നാല്‍ ധൈര്യം കൈവിടാത്ത ഇയാള്‍ റെയില്‍വേ ട്രാക്കില്‍ തന്നെ കിടക്കുകയായിരുന്നു. ട്രെയിന്‍ കടന്ന് പോയതിന് ശേഷം പ്രകടമായ പരിക്കുകളൊന്നും കൂടാതെ ഇയാള്‍ എഴുന്നേറ്റ് പോകുന്നത് അത്ഭുതത്തോടെയാണ് ചുറ്റുമുണ്ടായിരുന്ന യാത്രക്കാര്‍ കണ്ടത്. എന്നാല്‍ ഇയാള്‍ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.