കുഞ്ഞുഫാത്തിമ സുഖം പ്രാപിക്കുന്നു;കണ്ണൂരിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച ഫാത്തിമ ലൈബയുടേതായി സമൂഹ മാധ്യമങ്ങളിൽ മറ്റൊരു ചിത്രം പ്രചരിക്കുന്നതിനാൽ യഥാര്‍ത്ഥ ചിത്രം പുറത്തു വിടുന്നു

single-img
21 November 2017


ആറര മണിക്കൂർ കൊണ്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച ഫാത്തിമ ലൈബ അപകടനില തരണം ചെയ്ത് ജീവിതത്തിലേക്ക്. കുട്ടിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസിയുവില്‍ തന്നെയാണ് കുഞ്ഞുഫാത്തിമ.

കുഞ്ഞിന്റെ പുതിയ ചിത്രം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പുറത്തു വിട്ടു. ഫാത്തിമ ലൈബയുടേതായി സോഷ്യല്‍ മീഡയയില്‍ മറ്റൊരു ചിത്രം പ്രചരിക്കുന്നതിനാലാണ് യഥാര്‍ത്ഥ ചിത്രം പുറത്തു വിടുന്നതെന്നു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം അധികൃതര്‍ അറിയിച്ചു.ഇപ്പോൾ കുഞ്ഞിന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടിട്ടുണ്ട് എല്ലാവരുടെയും പ്രാർത്ഥനയാണ് കുട്ടിക്ക് തുണയായതെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം അധികൃതര്‍ പറഞ്ഞു.

കാസർകോട് ബദിയടുക്ക സ്വദേശികളായ സിറാജ് – ആയിഷ ദമ്പതികളുടെ മകളായ ഫാത്തിമ ലൈബയെ വ്യാഴാഴ്ച പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് 500 കിലോമീറ്റർ ദൂരം ആറര മണിക്കൂറുകൊണ്ട് പിന്നിട്ടായിരുന്നു ആശുപത്രിയാത്ര. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പരിശ്രമിച്ച ആംബുലൻസ് ഡ്രൈവർ, പൊലീസ്, സാമുഹിക മാധ്യമകൂട്ടായ്മ തുടങ്ങിയവരെ മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. തുടർചികിത്സക്കുള്ള എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.