ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്ന് ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും ഒഴിവായി

single-img
21 November 2017

ശ്രീലങ്കക്കെതിരായ അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഭുവനേശ്വര്‍ കുമാറും ശിഖര്‍ ധവാനും ഒഴിവായി. വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും പിന്മാറാന്‍ കാരണമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഭുവനേശ്വര്‍ കളിക്കില്ല. വിവാഹത്തിന് വേണ്ടിയാണ് ഭുവനേശ്വര്‍ ലീവെടുക്കുന്നത്. നൂപുര്‍ നഗറുമായുള്ള ഭുവിയുടെ വിവാഹം നവംബര്‍ 23നാണ്.

അതേസമയം രണ്ടാം ടെസ്റ്റില്‍ നിന്ന് മാത്രമാണ് ധവാന്‍ വിട്ടുനില്‍ക്കുന്നത്. മൂന്നാം ടെസ്റ്റിന്റെ സെലക്ഷന്‍ പട്ടികയില്‍ ധവാനുണ്ടാകുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

തമിഴ്‌നാടിന്റെ രഞ്ജി ക്യാപ്റ്റന്‍ വിജയ് ശങ്കറിനെ പകരം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇഷാന്ത് ശര്‍മ്മയും മുരളി വിജയും റിസര്‍വ് താരങ്ങളായി ടീമിനൊപ്പമുള്ളതിനാല്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് രണ്ടാം ടെസ്റ്റില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.