മുടികൊഴിച്ചില്‍, താരന്‍ എന്നിവ വാഴപ്പഴം കൊണ്ട് തടയാം: ചെയ്യേണ്ടത് ഇങ്ങനെ

single-img
21 November 2017

മറ്റ് പഴങ്ങളെ അപേക്ഷിച്ച് വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളുമുണ്ട്. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല ചര്‍മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനുമെല്ലാം ഏറ്റവും ഉത്തമമാണ് വാഴപ്പഴം.

കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം ഇതെല്ലാം മുടിയെയും ബാധിക്കും. ഇതുമൂലമുണ്ടാകുന്ന താരന്‍, മുടികൊഴിച്ചില്‍, ഒതുക്കമില്ലാത്ത മുടി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കൂടിയാണ് പഴം. പഴത്തിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ചര്‍മത്തിന്റെയും മുടിയുടെയും തിളക്കം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മുടിക്ക് തിളക്കം ലഭിക്കുന്നതിനു വേണ്ടി പഴം, ഒലിവ് ഓയില്‍, മുട്ടയുടെ വെള്ള എന്നിവ നല്ലവണ്ണം യോജിപ്പിച്ച് ഹെയര്‍മാസ്‌ക് തയ്യാറാക്കാം. ഇത് തലയില്‍ നന്നായി തേച്ചുപിടിപ്പിച്ച് 15 മിനിട്ടിന് ശേഷം കഴുകി കളയാം.

അതുപോലെത്തന്നെ വരണ്ടമുടിക്ക് പഴം വളരെ നല്ലതാണ്. അതിനായി പഴവും തേനും നന്നായി യോജിപ്പിച്ച് പാക്ക് തയ്യാറാക്കണം. ഇത് തലയില്‍ പുരട്ടി കുറച്ചുസമയം കഴിയുമ്പോള്‍ കഴുകി കളയാം.

മുടികൊഴിച്ചില്‍, താരന്‍ എന്നിവയ്ക്ക് വരണ്ട തലയോട്ടിയാണ് പ്രധാന കാരണം. പഴത്തില്‍ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇതെല്ലാം മുടി കൊഴിച്ചില്‍ തടയുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും സഹായിക്കും. തലയില്‍ പഴം അരച്ചു പുരട്ടുകയാണ് അതിനുള്ള പ്രധാന പ്രതിവിധി. മുടികൊഴിച്ചില്‍ തടയാന്‍ മാത്രമല്ല മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കും. കട്ടത്തൈരും പഴവും മിക്‌സ് ചെയ്ത് തലയില്‍ തേച്ചുപിടിപ്പിച്ച് 10-15 മിനിട്ടിന് ശേഷം കഴുകികളയുന്നത് നല്ലതാണ്.

അതേസമയം ഒതുക്കമില്ലാതെ പാറിപ്പറന്നു നില്‍ക്കുന്ന മുടിയെ നേരെയാക്കാക്കുതിനും പഴം ഹെയര്‍മാസ്‌ക് ഉപയോഗിക്കാം. പഴം മുള്‍ട്ടാണി മിട്ടി അല്പം നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കി തലയില്‍ പുരട്ടി, 40 മിനിട്ടിന് ശേഷം കഴുകി കളയുക. ഇത് ഹെയര്‍ സ്‌ട്രെയ്റ്റ് ചെയ്യുന്നതിനു പകരം എളുപപത്തില്‍ ഉപയോഗിക്കാവുന്നതാണ്.