കേണപേക്ഷിച്ചിട്ടും കാമറാ കണ്ണുകള്‍ മിന്നിക്കൊണ്ടേ ഇരുന്നു: ഒടുവില്‍ ഐശ്വര്യ റായ് പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു: വീഡിയോ

single-img
21 November 2017

Aishwarya Rai Bachchan Starts crying at an event.

#AishwaryaRaiBachchan starts crying at an event and the reason will shock you!

Posted by Movie Talkies on Monday, November 20, 2017

സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ വച്ച് കഴിഞ്ഞ ദിവസം ഐശ്വര്യ റായ് തന്റെ അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. അച്ഛന്റെ ജന്മദിനത്തോടനുബന്ധിച്ച് മുച്ചുണ്ട് ഉള്ള നൂറുകുട്ടികളുടെ സൗജന്യശസ്ത്രക്രിയ നടത്താന്‍ ഐശ്വര്യ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് കുട്ടികളെ കാണുന്നതിനായി മകള്‍ ആരാധ്യയ്‌ക്കൊപ്പം സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ ഐശ്വര്യ എത്തിയത്. മരിച്ചുപോയ അച്ഛന്റെ ഓര്‍മയ്ക്കായി ഇവിടെവച്ച് കേക്കും മുറിച്ചു. ഇതിനിടെ കാമറാ കണ്ണുകള്‍ മിന്നിക്കൊണ്ടേ ഇരുന്നു. ഇത് ഐശ്വര്യയെ അസ്വസ്ഥയാക്കി.

കാമറ ഓഫ് ചെയ്യാന്‍ ഐശ്വര്യ പലതവണ ആവശ്യപ്പെട്ടെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഇതൊന്നും ചെവിക്കൊണ്ടില്ല. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിച്ചു. ‘ദയവായി ഇത് നിര്‍ത്തൂ, നിങ്ങള്‍ ചെയ്യുന്നതൊരു ജോലിയല്ല. ഇതൊരു സിനിമാപ്രീമിയര്‍ നടക്കുന്ന ഇടമല്ല. പൊതുസ്ഥലവുമല്ല.

കുറച്ചെങ്കിലും ആദരം ഈ കുട്ടികളോട് കാണിക്കൂ. അവര്‍ ബുദ്ധിമുട്ടുള്ളവരാണ്.’ഐശ്വര്യ പറഞ്ഞു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കാമറാ കണ്ണുകള്‍ മിന്നിക്കൊണ്ടേ ഇരുന്നതോടെ പൊതുസ്ഥലം എന്നോര്‍ക്കാതെ ഐശ്വര്യ പൊട്ടിക്കരയുകയായിരുന്നു.