ഭരണകക്ഷി നേതാവായ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു: ചോദ്യംചെയ്ത ഭാര്യക്ക് ക്രൂരമര്‍ദ്ദനം: വീഡിയോ വൈറല്‍

single-img
20 November 2017

https://www.youtube.com/watch?time_continue=33&v=Ac–5QxFqOk

തന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്ത ഭാര്യയെ ടിആര്‍എസ് നേതാവ് ക്രൂരമായി മര്‍ദ്ദിച്ചു. വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിച്ചത് ചോദ്യം ചെയ്തതിനാണ് തെലങ്കാന രാഷ്ട്രീയ സമിതി നേതാവ് ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തായതോടെ നേതാവിനെതിരെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഭരിക്കുന്ന പാര്‍ട്ടിയായ ടിആര്‍എസിന്റ നേതാവായ ശ്രീനിവാസ റെഡ്ഡിയാണ് ഭാര്യയെ മര്‍ദ്ദിച്ചത്. റെഡ്ഡി സംഗീതയെ വിവാഹം ചെയ്യുന്നത് നാലുവര്‍ഷം മുമ്പാണ്. എന്നാല്‍ ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നതോടെ സംഗീതയോടുള്ള റെഡ്ഡിയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരികയായിരുന്നു.

സ്ത്രീധനം ആവശ്യപ്പെട്ട് വീട്ടുകാരും റെഡ്ഡിയും സംഗീതയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നതായി യുവതി ആരോപിക്കുന്നു. സംഗീതയുടെ കുടുംബത്തിലെ ഒരാളാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മോശം വാക്കുകളുപയോഗിച്ച് സംഗീതയെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പരാതിയില്‍ സ്ത്രീധന പീഡനം ആരോപിച്ച് റെഡ്ഡിക്കും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഓഗസ്റ്റിലാണ് വിവാഹമോചനം പോലും തേടാതെ റെഡ്ഡി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തത്. ഇതറിഞ്ഞ് വീട്ടുകാരുമായി സംഗീത, റെഡ്ഡിയുടെ വസതിയില്‍ എത്തുകയായിരുന്നു.