മക്കയില്‍ വന്‍ തീപിടിത്തം; നിരവധി ഉംറ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി

single-img
20 November 2017

മക്കയിലെ ഒരു ഹോട്ടലില്‍ വന്‍ തീപിടിത്തം. ഹിജ്‌റ സ്ട്രീറ്റിലുള്ള പത്തു നില ഹോട്ടല്‍ കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഇന്ന് പുലര്‍ച്ചേയാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയര്‍ കണ്ടീഷന്‍ കണ്‍ട്രോള്‍ റൂമിലാണ് തീ കണ്ടത്.

അഗ്‌നിബാധയെ തുടര്‍ന്ന് ഹോട്ടലിലെ വിവിധ രാജ്യക്കാരായ 520 ഉംറ തീര്‍ത്ഥാടകരെ റെസ്‌ക്യൂ വിങ് സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. താമസക്കാരില്‍ ഒരാള്‍ക്ക് നേരിയ തോതിലുള്ള ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതൊഴിച്ചാല്‍ എല്ലാവരെയും സുരക്ഷിതരായാണ് ഒഴിപ്പിച്ചതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.