കുവൈറ്റില്‍ മലയാളി നഴ്‌സിന് അഞ്ച് വര്‍ഷം തടവും പിഴയും

single-img
20 November 2017

കുവൈറ്റില്‍ മലയാളിയായ പുരുഷ നഴ്‌സിന് അഞ്ച് വര്‍ഷം തടവും പിഴയും. രക്തസാമ്പിള്‍ മാറ്റിയ കേസിലാണ് ഇടുക്കി കരിങ്കുന്നം മറ്റത്തിപ്പാറ സ്വദേശിയായ എബിന്‍ തോമസിന് കോടതി ശിക്ഷ വിധിച്ചത്. ജാമ്യത്തില്‍ നിന്നുകൊണ്ടുതന്നെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരവും എബിന് കോടതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് എബിന്‍ കുവൈറ്റിലെത്തിയത്.