98ല്‍ നില്‍ക്കെ സിക്‌സര്‍ പായിച്ച് കോഹ്‌ലി സെഞ്ചുറി തികച്ചു: രാജ്യാന്തര ക്രിക്കറ്റില്‍ 50ാം സെഞ്ചുറിയെന്ന നേട്ടവും

single-img
20 November 2017

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് രാജ്യാന്തര ക്രിക്കറ്റില്‍ 50ാം സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയതോടെയാണ് ഈ നേട്ടം. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കെ സുരംഗ ലക്മലിനെ സിക്‌സര്‍ പായിച്ചാണ് കോഹ്‌ലി സെഞ്ചുറി ആഘോഷിച്ചത്.

119 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 104 റണ്‍സാണ് വിരാട് കോഹ്‌ലി നേടിയത്. 2008 ഓഗസ്റ്റ് 18ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലിയുടെ പേരില്‍ 32 ഏകദിന സെഞ്ചുറിയും 18 ടെസ്റ്റ് സെഞ്ചുറിയും ഉണ്ട്.

അതേസമയം ശ്രീലങ്കയ്ക്ക് മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് എട്ടു വിക്കറ്റിന് 352 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. കോഹ്‌ലിയും(104) ഷമിയും(12) പുറത്താകാതെ നിന്നു. ഒരു സെക്ഷന്‍ മാത്രം ശേഷിക്കെ മത്സരം സമനിലയിലേക്ക് നീങ്ങാനാണ് സാധ്യത.