ഗൂഗിളില്‍ പോണ്‍ വീഡിയോസ്, കൊലപാതകം ഉള്‍പ്പെടെയുള്ളവ സെര്‍ച്ച് ചെയ്യുന്നവര്‍ സൂക്ഷിച്ചോളൂ:പോലീസിന്റ പിടിവീഴും

single-img
20 November 2017

ഗൂഗിളിന്റെ സഹായത്തോടെയാണ് ഇന്ന് പല വിവരങ്ങളും നമ്മള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കുറ്റകരമാകുന്ന പല കാര്യങ്ങളും ഉണ്ട്. ഇതേക്കുറിച്ച് പര്‍ക്കും അറിയില്ല. ആത്മഹത്യ, കൊലപാതകം തുടങ്ങിയ വിവരങ്ങളും അനധികൃതമായ ഹാക്കിങ് വിവരങ്ങളും ഗൂഗിളില്‍ തിരയരുത്.

കൂടാതെ പോണ്‍ വീഡിയോസ്, അഡല്‍റ്റ് കണ്ടന്റ് എന്നിവ സെര്‍ച്ച് ചെയ്യുന്നതും കുറ്റകരമാണ്. തീവ്രവാദികളെക്കുറിച്ചോ അവരുടെ പ്രവര്‍ത്തികളെകുറിച്ചോ ഉള്ള വിവരങ്ങളും സെര്‍ച്ച് ചെയ്യാന്‍ പാടില്ല. ഈ റിപ്പോര്‍ട്ടുകള്‍ ഗൂഗിള്‍ സൈബര്‍ പോലീസിനും മറ്റ് പല ഗവണ്മെന്റ് ഏജന്‍സികള്‍ക്കും അയച്ചുകൊടുക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇത്തരം കണ്ടന്റുകള്‍ സെര്‍ച്ച് ചെയ്തവര്‍ നിയമനടപടിയും നേരിടേണ്ടി വരും.

അതേസമയം സ്മാര്‍ട്ട്‌ഫോണിലും ടാബ്‌ലറ്റിലും പോണോഗ്രാഫി എന്ന് വിളിക്കുന്ന അശ്ലീല വിഡിയോകള്‍ കാണുന്നവര്‍ക്ക് ലണ്ടനിലെ വാണ്ടറ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനവും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മൊബൈലിലും ടാബ്‌ലറ്റിലും കടന്നുകൂടുന്ന ഭൂരിഭാഗം വൈറസുകളും അശ്ലീല വെബ്‌സൈറ്റുകളില്‍ നിന്നാണ്.

കംപ്യൂട്ടറിനേക്കാള്‍ സുരക്ഷിതത്വം കുറവാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക്. അതിനാല്‍ ഫോണിലും ടാബ്‌ലറ്റിലും വൈറസുകള്‍ക്ക് വളരെ എളുപ്പത്തില്‍ കടന്നുകൂടാന്‍ സാധിക്കും. ഇത് പതുക്കെ ഫോണിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ വഴിയൊരുക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസിലന്റിലെ സിഇആര്‍ടി എന്‍സെഡ് എന്ന സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സ്വന്തം വീട്ടിലിരുന്ന് പോണോഗ്രാഫി കാണുന്നവര്‍ അവരറിയാതെ തന്നെ ഹാക്കര്‍മാര്‍ അവരുടെ വെബ്കാം കൈയ്യടക്കും. അശ്ലീല വിഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ ഇതുവഴി പകര്‍ത്തും. പിന്നീട് അവ ഇന്റര്‍നെറ്റില്‍ വ്യാപിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

സിഇആര്‍ടി എന്‍സെഡ് എന്ന സുരക്ഷാ സ്ഥാപനം അവരുടെ ഔദ്യോഗിക ബ്ലോഗിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുളള നടപടിയെ റാറ്റ് (റിമോര്‍ട്ട് ആക്‌സസ് ട്രോജന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. അദൃശ്യമായി മറ്റൊരാളുടെ കംപ്യൂട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തനങ്ങള്‍ കൈവശപ്പെടുത്തുന്ന പ്രത്യേകതരം വൈറസാണിത്. മാത്രമല്ല റാറ്റ് ഇപ്പോള്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും പഠനത്തില്‍ നല്‍കുന്നുണ്ട്.