ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

single-img
20 November 2017

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം. കുളത്തൂര്‍ സ്വദേശി രാജീവാണ് കഴക്കൂട്ടം പൊലീസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍വച്ച് ഹോക്കി സ്റ്റിക്ക് കൊണ്ടാണ് തല്ലിയതെന്ന് രാജീവ് പറയുന്നു.

പുറത്തും കാലിലും ഉള്‍പ്പെടെ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കഴക്കൂട്ടത്ത് സിപിഎംബിജെപി സംഘര്‍ഷത്തിനിടെയാണ് രാജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തില്‍ മുഖ്യമന്ത്രിക്ക്് രാജീവ് പരാതി നല്‍കി.

അതേസമയം, അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രമോദ് കുമാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ഇയാള്‍ മണല്‍ ലോഭിയുടെ ആളാണ്. സിഐയും സംഘവും ഇയാളെ സ്‌റ്റേഷനില്‍ പിടിച്ചു കൊണ്ടുവന്നിരുന്നു. എന്നാല്‍ മര്‍ദ്ദിച്ചിട്ടില്ലന്നെും പമോദ് കുമാര്‍ പറഞ്ഞു.