ബ്ലൂ വെയ്ല്‍ പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
20 November 2017

ബ്ലൂ വെയ്ല്‍ ചലഞ്ച് പോലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നത് അസാധ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇത്തരം ഗെയിമുകള്‍ ആപ്ലിക്കേഷന്‍ കേന്ദ്രീകൃതമായവ അല്ലാത്തതിനാല്‍ നിരോധനം പ്രായോഗികമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. യുവാക്കളെയും കുട്ടികളെയും ആത്മഹത്യയിലേക്കു നയിക്കുന്ന കൊലയാളി ഗെയിമുകളെ കുറിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ജീവിതത്തിന്റെ സൗന്ദര്യത്തെ പറ്റിയും ഇത്തരം ഗെയിമുകള്‍ സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ചും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം നല്‍കണം. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.