തലസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ: ‘ദിലീപിനെതിരായ കുറ്റപത്രത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ല’

single-img
20 November 2017

തലസ്ഥാനത്തെ സിപിഎം ബിജെപി സംഘര്‍ഷത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബെഹ്‌റ പറഞ്ഞു. തിരുവനന്തപുരം നഗരസഭാ മേയറെ ആക്രമിച്ചതിന് പിന്നാലെ തലസ്ഥാനത്ത് തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറച്ച് പേരെ കൂടി പിടികൂടാനുണ്ട്. ക്രമസമാധാനനില പാലിക്കുന്നതിന് ആവശ്യത്തിന് പോലീസുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം വൈകില്ലെന്ന് പറഞ്ഞ ഡി.ജി.പി എന്നത്തേക്ക് ഉണ്ടാകുമെന്ന് പറയാന്‍ വിസമ്മതിച്ചു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അത് വൈകില്ല. എന്നാല്‍ നാളെ സമര്‍പ്പിക്കുമോ എന്ന ചോദ്യത്തിന് പറയാന്‍ കഴിയില്ലെന്നും ഇതേ കുറിച്ച് കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാനാവില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്.