അഹമ്മദ് ഷെഹ്‌സാദിന്റേത് മാന്ത്രിക ക്യാച്ച്: ലോകത്തിലെ ഏറ്റവും മികച്ച ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

single-img
20 November 2017

നാഷണല്‍ ട്വന്റി20 ലീഗില്‍ പെഷവാറിനെതിരായ മത്സരത്തിനിടെയായിരുന്നു പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദിന്റെ മാന്ത്രിക പ്രകടനം. മത്സരത്തിലെ പതിമൂന്നാം ഓവറില്‍ ആഗാ സല്‍മാന്റെ പന്തില്‍ മുസാദിക് അഹമ്മദിനെയാണ് ഷെഹ്‌സാദ് സൂപ്പര്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. മുസാദിക് അഹമ്മദ് ലോംഗ് ഓണില്‍ ഉയര്‍ത്തിയടിച്ച പന്ത് വലതുവശത്തേക്ക് പറന്ന് ഒറ്റകയ്യില്‍ ഷെഹ്‌സാദ് അത്ഭുതകരമായി ഒതുക്കുകയായിരുന്നു.