ഖത്തറില്‍ ജോലിക്കു പോകുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കുന്നു: കേരളത്തില്‍ പരിശോധന കേന്ദ്രം കൊച്ചിയില്‍ മാത്രം

single-img
19 November 2017

ദോഹ: ഖത്തറിലേക്ക് ജോലിക്കായി വരുന്നവര്‍ സ്വദേശത്ത് നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധന നടത്തിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. അടുത്ത നാല് മാസത്തിനുള്ളില്‍ പുതിയ നടപടി പ്രാബല്യത്തിലാകും.

ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പുതിയ നടപടി പ്രാബല്യത്തിലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജോലിക്കായി എത്തുന്നവര്‍ സ്വദേശത്ത് വെച്ചു തന്നെ മന്ത്രാലയം നിയോഗിക്കുന്ന പ്രത്യേക ഏജന്‍സിയുടെ കീഴില്‍ മെഡിക്കല്‍ പരിശോധന നടത്താനുള്ള സംവിധാനമാണ് നിലവില്‍ വരുന്നത്.

ഇന്ത്യയില്‍ മുംബൈ, ഡല്‍ഹി, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ എന്നിവിടങ്ങളിലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കേരളത്തില്‍ കൊച്ചിയില്‍ മാത്രമാണ് കേന്ദ്രമുള്ളത്.