തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

single-img
19 November 2017

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണം. ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ കുമാറിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓടിച്ച് വെട്ടുകയായിരുന്നു. രാവിലെ ആറരയോടെയാണ് സംഭവം.

പത്ര വിതരണത്തിനായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുമാറിനെ പിന്നിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് അടിക്കുകയായിരുന്നു. അടിയേറ്റ് ബൈക്ക് മറിഞ്ഞ് നിലത്തുവീണ കുമാറിനെ പിന്നാലെത്തിയ സംഘം വീണ്ടും വെട്ടി. അക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയ കുമാറിനെ പിന്തുടര്‍ന്നു അടിച്ചു. തുടര്‍ന്ന് സമീപത്തെ പെട്രോള്‍ പമ്പില്‍ കയറിയാണ് കുമാര്‍ രക്ഷപ്പെട്ടത്.

കുമാര്‍ രക്ഷപ്പെട്ടതില്‍ അരിശം പൂണ്ട സംഘം പിന്നീട് കുമാറിന്റെ ബൈക്കും അക്രമിച്ചു. അക്രമത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുമാര്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണം എസ്ഡിപിഐ നിഷേധിച്ചു.

https://www.facebook.com/prasheed.ps.5/posts/1373592259433161