പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് കാനം രാജേന്ദ്രന്‍; ‘തോമസ് ചാണ്ടിയുടെ രാജിക്കാര്യം ഒറ്റക്കെട്ടായി എടുത്തത്’

single-img
19 November 2017

തിരുവനന്തപുരം: തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ഇടതുമുന്നണി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിന്റെ തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. കെ.ഇ.ഇസ്മയില്‍ മറിച്ച് പറഞ്ഞതെന്തു കൊണ്ടാണെന്ന് അറിയില്ലെന്നും കാനം പറഞ്ഞു.

വിദേശത്തുനിന്നു മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. സിപിഐയില്‍ ഭിന്നതയില്ല. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണ്. വിട്ടുനിന്നതോ ബഹിഷ്‌കരിക്കുകയോ ആയിരുന്നില്ല. പങ്കെടുത്തില്ല എന്നതാണു വസ്തുത. പാര്‍ട്ടി ചുമതലപ്പെടുത്തിയതാണു നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.