ബി.ജെ.പി റാലിയില്‍ ദേശീയ പതാകക്ക് മുകളില്‍ കൊടികെട്ടി നേതാക്കള്‍: നടപടി വിവാദത്തില്‍

single-img
19 November 2017

ബി.ജെ.പി റാലിയില്‍ ദേശീയ പതാകക്ക് മുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തിയത് വിവാദമായി. ഗാസിയാബാദിലെ റാംലീല മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്‍പാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മൈതാനത്തിന് മുമ്പിലെ ജവഹര്‍ ഗേറ്റില്‍ ഉയര്‍ത്തിയിരുന്ന ദേശീയ പതാകക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയത്.

രണ്ടു പതാകകളുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വാര്‍ത്തയായി. ഇതോടെ ജില്ലാ അധികൃതര്‍ സ്ഥലത്തെത്തി പാര്‍ട്ടി പതാക കവാടത്തില്‍ നിന്ന് നീക്കം ചെയ്തു. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.