സി.പി.ഐയെ കടന്നാക്രമിച്ച് ആനത്തലവട്ടം ആനന്ദന്‍;‘സി.പി.ഐ അടുത്ത തവണ ഏത് മുന്നണിയിലെന്നറിയില്ല’

single-img
18 November 2017

സിപിഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍.സി.പി.ഐയ്ക്ക് ഒറ്റയ്ക്ക് എന്തു ചുക്ക് ചെയ്യാന്‍ കഴിയും. തോളത്തിരുന്ന് ചെവി തിന്നുകയാണ്. വലിയ വായില്‍ സംസാരിക്കുന്ന സി.പി.ഐ സര്‍ക്കാരിനെ ക്ഷീണിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ ഏതു മുന്നണിയിലാണെന്ന് ആര്‍ക്കറിയാമെന്നും ആനത്തലവട്ടം സി.പി.എം യോഗത്തില്‍ പറഞ്ഞു.
ഏത് മുന്നണിയില്‍ ചാടിയായും ഇടതുമുന്നണിയുടെ കൂടെയാണ് ജനം. തറ പ്രസംഗങ്ങള്‍ സിപിഐ നടത്തുന്നു. ഞങ്ങളാണ് എല്ലാം തികഞ്ഞതെന്ന് സിപിഐ കരുതുന്നതെന്നും ആനത്തലവട്ടം പറഞ്ഞു.

സോളാര്‍ സമരം പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ചവരാണ് അവര്‍. ഒത്തുകളിച്ചു എന്നുവരെ പറഞ്ഞില്ലേ. അന്നത്തെ സമരത്തിന്റെ ഫലമാണ് സോളാര്‍ കമ്മീഷനെ വച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടല്ലെ ഇപ്പോള്‍ പുറത്തുവന്നത്. ഇപ്പോള്‍ സി.പി.ഐ എന്താണ് പറയുന്നതെന്നും ആനത്തലവട്ടം ചോദിച്ചു.
തിരുവനന്തപുരം: സി.പി.ഐയെ കടന്നാക്രമിച്ച് പ്രകോപനപരമായ പ്രസ്താവനയുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍.