17 കാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു : പ്രണയിച്ച്‌ ഒളിച്ചോടിയതിന്റെ ക്ലൈമാക്സ് ഇങ്ങനെ!

single-img
18 November 2017

ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. ഇരുവരും അയല്‍ വാസികളായിരുന്നു. പതിനേഴുകാരനുമായി ദീര്‍ഘ നാളായുള്ള പ്രണയത്തിലാണെന്നാണ് യുവതി പറയുന്നത്.

ഒക്ടോബര്‍ 24 ന് ഭാര്യയെ കാണാനില്ലെന്ന് കുടിവെള്ള വ്യാപാരിയായ ഭര്‍ത്താവ് നല്‍കിയ പരാതി അന്വേഷിക്കുന്നതിടെയാണ് മകനെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് പൊലീസ് സ്റ്റേഷനിലെത്തുന്നത്.
ഒന്നര ലക്ഷം രൂപയോടെയാണ് വീട്ടമ്മയെ കാണാതായതെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. കുട്ടിയുടെ മേശപ്പുറത്ത് നിന്ന് വീട്ടമ്മയുടെ ചിത്രം കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇരുവര്‍ക്കുമായുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കി. വീട്ടമ്മയും കുട്ടിയും വിശാഖപട്ടണത്തെത്തിയതായി പൊലീസ് കണ്ടെത്തി. പക്ഷേ പൊലീസിന് പിടിയിലാകുന്നതിന് മുമ്പ് ഇരുവരും വിശാഖപട്ടണത്ത് നിന്ന് മുങ്ങി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇവരെ വേളാങ്കണ്ണിയില്‍ നിന്ന് കണ്ടുപിടിക്കുന്നത്.

കണ്ടെത്തിയ ഉടനെ തന്നെ രണ്ട് പേരേയും പോലീസ് മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. രണ്ട് പേരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് വീട്ടമ്മയ്ക്കെതിരെ പോക്സോ പ്രകാരം കേസ് എടുത്തിട്ടുണ്ട്.