മൂഡീസ് റേറ്റിങ്ങിൽ മതിമറക്കേണ്ടെന്ന് മോദിയോട് മന്‍മോഹന്‍;വ്യാജ റേറ്റിങ്ങിലൂടെ യു.എസിനെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തളളിവിട്ടതിന് ഏജൻസി പിഴയൊടിക്കിയത് $864 മില്ല്യൺ

single-img
18 November 2017

ന്യൂഡൽഹി: അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡീസ് റേറ്റിങ്ങിൽ പ്രധാനമന്ത്രി മതിമറന്നു പോകരുതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. എറണാകുളം സെന്‍റ്.തെരേസാസ് കോളജിൽ സംഘടിപ്പിച്ച സെമിനാറിലാണ് എൻഡിഎ സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളെ മുൻ പ്രധാനമന്ത്രി വിമർശിച്ചത്. സാമ്പത്തിക പരിഷ്കാരങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് വിപണി ഉടൻ കരകയറില്ലെന്നും രാജ്യത്ത് സാമ്പത്തിക അസമത്വം വർധിച്ചു വരികയാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്‍റെ തെറ്റായ സമീപനങ്ങൾ രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തി മൂഡീസിന്‍റെ റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിന്‍റെ സമീപകാല പരിഷ്കാരങ്ങളെ വിമർശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും മറ്റും അംഗീകരിക്കപ്പെട്ടുവെന്നും വിമർശകർ ഇത് കണ്ണുതുറന്ന് കാണണമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു.

2008ല്‍ വ്യാജ റേറ്റിങ് പുറത്തുവിടുകയും അതുവഴി അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥിതിയെ പ്രതിസന്ധിയിലേക്കു തള്ളിവിടുകയും ചെയ്തതിനു വന്‍തുക പിഴയൊടുക്കിയ ഏജൻസിയാണു മൂഡീസ്.864 മില്ല്യൺ ഡോളറാണു മൂഡീസ് പിഴയൊടിക്കിയത്.ഇതിനുപുറമേ ആഗോള സംരഭങ്ങളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു നടത്തിയ റേറ്റിങ് എങ്ങനെ തയ്യാറാക്കിയതെന്നതിനു വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് 1.24മില്യണ്‍ പൗണ്ടും മൂഡീസില്‍ നിന്ന് പിഴയായി ഈടാക്കിയിരുന്നു. മൂഡീസിന്റെ ജര്‍മ്മന്‍ ശാഖയില്‍ നിന്നും 75,0000 പൗണ്ടും യു.കെ ശാഖയില്‍ നിന്നും 490,000 പൗണ്ടുമാണ് പിഴയായി ഈടാക്കിയത്.