മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി ലംബോര്‍ഗിനി;ലേലം ചെയ്ത് ലഭിക്കുന്ന പണം ദുരിതം പേറുന്ന ഇറാഖി ജനതയ്ക്ക് നല്‍കാനൊരുങ്ങി പോപ് ഫ്രാന്‍സിസ്

single-img
18 November 2017

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി 3.5 കോടി രൂപയുടെ ലംബോര്‍ഗിനി. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബാര്‍ഗിനിയുടെ ഹുറാകിന്റെ സ്‌പെഷ്യല്‍ എഡിഷാണ് മാര്‍പ്പാപ്പയ്ക്ക് സമ്മാനമായി ലഭിച്ചത്. കമ്പനിയുടെ സിഇഒ സ്‌റ്റേപനോ ദൊമിനിക്കാലാണ് പാപ്പയ്ക്ക് കാര്‍ സമ്മാനിക്കാന്‍ എത്തിയത്.

സമ്മാനമായി നല്‍കിയ തങ്ങളുടെ പുതിയ കാര്‍ ലേലം ചെയ്ത് വില്‍ക്കാനൊരുങ്ങുകയാണ് പോപ്പ്. ഐഎസ് വിതച്ച ദുരിതം പേറുന്ന ഇറാഖിലെ ജനതയുടെ ഉന്നമനത്തിനാണ് ആ പണം നീക്കിവയ്ക്കുക.

കാറിനെ ആശിര്‍വദിച്ച് പാപ്പ ബോണറ്റില്‍ തന്റെ കൈയൊപ്പ് രേഖപ്പെടുത്തി കാര്‍ ലേലത്തില്‍ വെയ്ക്കുകയായിരുന്നു. 2018 ല്‍ ലംബോര്‍ഗിനിയുടെ ലേലം നടക്കുക. സമ്മാനമായി ലഭിച്ച നിരവധി വാഹനങ്ങള്‍ മാര്‍പ്പാപ്പ ഇതുപോലെ വിവിധ ജീവകാരൃണ്യ പ്രവര്‍ത്തനങ്ങള്‍ ലേലം ചെയ്തിട്ടുണ്ട്.