സാമ്പത്തികസംവരണം ഇടതുപക്ഷത്തിന്റെ ചതി:രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

single-img
18 November 2017


ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സാമ്പത്തികസംവരണം ഇടതുപക്ഷത്തിന്റെ ചതിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. മുഖ്യമന്ത്രി എന്‍എസ്എസിന്റെ കുഴലൂത്തുകാരുടെ ചതിയില്‍പ്പെട്ടിരിക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.എന്‍എസ്എസ് തീരുമാനം അതേപടി നടപ്പാക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
അതേസമയം, സംവരണത്തെ അനുകൂലിച്ച് മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തി.പ്രകടനപത്രികയിലെ തീരുമാനം നടപ്പിലാക്കിയ മുഖ്യമന്ത്രി അഭിനന്ദനം അര്‍ഹിക്കുന്നു. മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് മറ്റ് ഒരു പിന്നോക്കക്കാരുടെയും ആനുകൂല്യം എടുത്ത് കളയാതെയാണ് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. അദ്ദേഹം അഭിപ്രായപ്പെട്ടു.